ദോഹ: ഇടപ്പാളയം ഖത്തർ ചാപ്റ്ററിന്റെ ആർട്സ് ആൻഡ് കൾച്ചറൽ വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഒക്ടോബർ 29ന് വൈകിട്ട് ഏഴിന് അൽ റയ്യാൻ പാർക്കിൽ നടന്ന സംഗമത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റ് മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
ആർട്സ് ആൻഡ് കൾച്ചറൽ വിംഗ് ഹെഡ് ഉസ്മാൻ സ്വാഗതം ആശംസിച്ചു. ......
ദോഹ: മലയാള ചലച്ചിത്രസംഗീത ലോകത്തെ അനശ്വര സംഗീതപ്രതിഭ ദേവരാജൻ മാസ്റ്ററുടെ ഓർമകൾക്ക് സംഗീതാർച്ചനയൊരുക്കി ‘ഈ മനോഹര തീരത്ത്’ എന്ന പേരിൽ ഗ്രാമഫോൺ ഖത്തർ സംഘടിപ്പിച്ച സ്മരണാഞ്ജലി സീസൺ 5 ശ്രദ്ധേയമായി. മലയാളിയുടെ ഹൃദയത്തിൽ കാലാതീതമായി നിലകൊള്ളുന്ന ദേവരാജൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങളെ കോർത്തിണക്കിയ പരിപാടി, സംഗീതാസ്വാദകർക്ക് ഗൃഹാതുരമായ അനുഭവമായി.
മാസ്റ്ററുടെ സംഗീതസമ്പന്നമായ ഓർമകളെ പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം, പഴയകാല മലയാള ചലച്ചിത്രഗാനങ്ങളുടെ സൗന്ദര്യവും ഭാവതീവ്രതയും വീണ്ടും ആസ്വാദകഹൃദയങ്ങളിൽ നിറയ്ക്കുന്നതിലും പരിപാടി ശ്രദ്ധേയമായി.
പരിപാടിയുടെ സംവിധാനവും അവതരണവും നിർവഹിച്ച ഡോക്ടർ റഷീദ് പട്ടത്ത് ഗാനങ്ങളുടെ പശ്ചാത്തലവും വൈകാരികതയും ആസ്വാദകരിലേക്ക് പകർന്നുനൽകിയ വേറിട്ട അവതരണശൈലിയിലൂടെ പരിപാടിക്ക് പുതുമയാർന്ന മാനം നൽകി. ......
ഇൻഡ്യൻ ജനാധിപത്യ പ്രാതിനിധ്യ നിയമപ്രകാരം 18 വയസ്സ് വോട്ടവകാശം സിദ്ധിക്കുന്നവർക്ക് വോട്ടർപട്ടികയിൽ പുതുതായി വോട്ടുചേർക്കുകയും, മരിച്ചവരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു ജൈവ പ്രക്രിയയാണ് SIR പ്രത്യേക തീവ്ര പുനർനിർണ്ണയം എന്ന Special Intensive Revision. ഇത് എന്റെ വാക്കുകളല്ല. ......
വയനാട് ജില്ലയിലെ മെഡിക്കൽ കോളേജ് വിപുലീകരണങ്ങളുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കമ്മിറ്റികളിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ തുറന്ന പോരുകളായി മാറിയതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങളും നിശ്ചലമാകുന്നു.
വയനാട് ജില്ലയിലെ മാനന്തവാടിയിൽ പ്രവർത്തനം ആരംഭിച്ച വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കൽപ്പറ്റയിലേക്ക് മാറ്റി പ്രവർത്തനം തുടരണമെന്നും, മാനന്തവാടിയിൽ തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായതോടെ മെഡിക്കൽ കോളേജിന്റെ വികസനപ്രവർത്തനങ്ങളും താളം തെറ്റിയിരിക്കുകയാണ്.
യു.ഡി.എഫിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കൊപ്പം ആരോഗ്യവകുപ്പിലെ കെടുകാര്യസ്ഥത കൂടി ചേർന്നപ്പോൾ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങൾ നിലച്ചിരിക്കയാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ തലങ്ങും വിലങ്ങും മാറ്റുന്നതിനോടൊപ്പം ജീവനക്കാരെയും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്. ......
ചെറുകര സണ്ണീലൂക്കോസ്
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് നടന്ന വിപുലീകൃത സംസ്ഥാന സമിതിക്കുശേഷം ഒക്ടോബർ 22, 23 തീയതികളിൽ ചേർന്ന സി.പി.ഐ(എം) സംസ്ഥാന സമിതിയോഗം വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാൻ പാർട്ടി അടിത്തറ ശക്തമാക്കാനുള്ള വിപുലമായ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും പ്രാദേശിക കൂട്ടായ്മകളും സജീവമാക്കുന്നതിന് യോഗം മുൻഗണന നൽകി.
പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും ജനങ്ങളോടുള്ള പെരുമാറ്റം, പ്രവർത്തനശൈലി എന്നിവ കൃത്യമായി നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള 'പെർഫോമൻസ് ടെസ്റ്റ്' നടത്താനും തീരുമാനിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ വൈദ്യുതി തത്സമയ വിപണിയിൽ ലഭ്യമായില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടിവന്നേക്കും. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വിതരണം ഇന്നു മുതൽ നിലയ്ക്കുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ന് അവധിയായതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ......
ന്യൂഡൽഹി: അജ്ഞാത നമ്പറുകളിൽനിന്ന് കോൾ വരുമ്പോൾ ആരാണ് വിളിക്കുന്നതെന്ന് അറിയാൻ ഇനി പ്രത്യേക ആപ്പുകളെ ആശ്രയിക്കേണ്ടിവരില്ല. സിം കാർഡ് എടുത്തപ്പോൾ തിരിച്ചറിയൽ രേഖയിൽ നൽകിയ പേരുതന്നെ ഇൻകമിങ് കോളിനൊപ്പം മൊബൈൽ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനം രാജ്യത്ത് ഇന്ന് മുതൽ നിലവിൽ വരും. ......
ജയ്പുർ: പരീക്ഷാഹാളിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് ലഭിച്ച ഫോൺ കോളിനു പിന്നാലെ ആറാം നിലയിൽനിന്ന് ചാടി എംബിഎ വിദ്യാർഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്പുരിലുള്ള സ്വകാര്യ സർവകലാശാലയിലാണ് സംഭവം. ......
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടുപോകണമെന്നില്ല. മാനസിക സമ്മർദവും നിരാശയും ഉണ്ടാകാം.......
ടെൽ അവീവ്: ഇസ്രയേലിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശ രാജ്യങ്ങൾ ഇടപെടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം ശക്തമാക്കി സുരക്ഷാ ഏജൻസികൾ. ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെറ്റിനൊപ്പം വിദേശ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അന്വേഷണത്തിൽ പങ്കുചേരുന്നതായാണ് റിപ്പോർട്ടുകൾ. ......